Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോർണിഷിന് ചന്തമായി ‘ടൂറിസം കാപിറ്റൽ’ സ്​പോട്ട്

text_fields
bookmark_border
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ദോഹയെ അറബ് ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുത്തത്
Tourism Capital
cancel
camera_alt

ഖത്തർ ടൂറിസം നേതൃത്വത്തിൽ ദോഹ കോർണിഷിൽ സ്ഥാപിച്ച അറബ് ടൂറിസം കാപിറ്റൽ’ ഇൻസ്റ്റലേഷൻ

ദോഹ: ദോഹ കോർണിഷിൽ സഞ്ചാരികൾക്ക് മറ്റൊരു ബ്യൂട്ടി സ്​പോട്ടായി പുതിയ ഇൻസ്റ്റലേഷൻ. ​ദോഹയെ അറബ് ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് ഖത്തർ ടൂറിസത്തിന്റെ പുതുമയാർന്ന ഇൻസ്റ്റലേഷനാണ് ദോഹ കോർണിഷിൽ സ്ഥാപിച്ചത്. നീലക്കടലും, ദൗ ബോട്ടുകളും, ആകാശം തൊടുന്ന ബഹുനില കെട്ടിടങ്ങളും ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നവുമെല്ലാമായി ഖത്തറിനെ അടയാളപ്പെടുത്തുന്ന പശ്ചാത്തലമാണ് ഇൻസ്റ്റലേഷന്റെ പ്രത്യേകത.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അ​റ​ബ് വി​നോ​ദ​സ​ഞ്ചാ​ര ത​ല​സ്ഥാ​ന​മാ​യി ദോ​ഹ​യെ അറബ് ലീഗ് ജനറൽസെ​ക്രട്ടറിയേറ്റ് സെഷനിൽ തെരഞ്ഞെടുത്തത്. അ​റ​ബ് ടൂ​റി​സം മ​ന്ത്രി​ത​ല സമിതിയായിരുന്നു ഈ ബഹുമതി ഖത്തറിന് സമ്മാനിച്ചത്.

2022ൽ ​ഫി​ഫ ലോ​ക​ക​പ്പി​ന്റെ ആതിഥേയ നഗരമായതിലൂടെ ഖത്തറിന്റെ തലസ്ഥാന നഗരി ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധേയമായിരുന്നു. റോഡ്, മെട്രോ റയിൽ ഗതാഗതം, മറ്റും അനുബന്ധ പൊതു ഗതാഗത സേവനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, മ്യൂസിയം, ഹോട്ടൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ് ട്ര വിമാനത്താവളം തുടങ്ങി വിവിധ മേഖലകളിൽ മികവ് കൈവരിച്ചായിരുന്നു ദോഹ ഗൾഫ് മേഖലയിലെ സുപ്രധാന ​നഗരമായി മാറിയത്.

ആ നേട്ടം കൂടി അടയാളപ്പെടുത്തുന്നതാണ് ദോഹ കോർണിഷിൽ സ്ഥാപിച്ച ഇൻസ്റ്റലേഷൻ. സന്ദർശകർക്ക് ഓർമയിൽ സൂക്ഷിക്കുന്ന ഫോട്ടോ പകർത്താനുള്ള ഇടം കൂടിയായി ഇത് മാറുമെന്ന് ഖത്തർ ടൂറിസം വാർത്താ കുറിപ്പിൽ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 'Tourism Capital' spot at Corniche
Next Story