ഗതാഗത നിയന്ത്രണം
text_fieldsദോഹ: റാബിയ ബിൻ ഈസ്സ അൽ കുവാരി സ്ട്രീറ്റിൽനിന്ന് ഇസ്ഗാവ സ്ട്രീറ്റിലേക്കുള്ള റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. നവീകരണ പ്രവൃത്തികളുടെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെയാണ് റോഡ് അടച്ചിടുക.
സ്പീഡ് നിയന്ത്രണ സംവിധാനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുക. റാബിയ ബിൻ ഇസ്സ അൽ കുവാരി സ്ട്രീറ്റ് വഴി ഇസ്ഗാവയിലേക്ക് പോകുന്ന വാഹന യാത്രക്കാർ സെക്രീത്, വാദി അൽ തെമൈദ്, അൽ ഗഫാത്ത്, വാദി അൽ-മഷ്റബ് സ്ട്രീറ്റ് പാത ഉപയോഗിക്കണമെന്നും തിരിച്ചുപോകേണ്ടവർ ജെറി ബു അവ്സെജ, ജെറി ബു അരീഷ്, സെക്രീത് തെരുവുകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ അറിയിച്ചു.

