ഗതാഗത നിയന്ത്രണം
text_fieldsദോഹ: ദോഹ മാരത്തൺ നടക്കുന്നതിനാൽ വാരാന്ത്യത്തിൽ ദോഹ കോർണിഷ് ഭാഗങ്ങളിൽ താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നു രാത്രി 10 മണി മുതൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി വരെ അടച്ചിടൽ പ്രാബല്യത്തിലായിരിക്കും. ഷെറാട്ടൺ ഗ്രാൻഡിനടുത്തുള്ള വെസ്റ്റ് ബേയിൽ നിന്ന് ഓൾഡ് ദോഹ തുറമുഖത്തേക്കുള്ള ഗതാഗതം പൂർണമായും അടച്ചിടും. അൽ ബിദ്ദ പാർക്കിന് സമീപമുള്ള റോഡുകൾ, അമീരി ദിവാൻ, സൂഖ് വാഖിഫ് ഭാഗങ്ങളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ നൽകിയിരിക്കുന്നതുപോലെ കോർണിഷിലേക്കുള്ള റോഡിന്റെ ചില ഭാഗങ്ങളിൽ ഭാഗികമായും അടച്ചിടും. വാഹന യാത്രക്കാർ മറ്റു പാതകൾ ഉപയോഗിക്കാനും നിർദേശങ്ങൾ കൃത്യമായി പാലിക്കാനും മന്ത്രാലയം നിർദേശിച്ചു.

