ഖത്തർ സന്ദർശനം; യു.എ.ഇ പ്രസിഡന്റ് മടങ്ങി
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും
ദോഹ: സൗഹൃദ സന്ദർശനം അവസാനിപ്പിച്ച് യാത്രതിരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെയും പ്രതിനിധി സംഘത്തെയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യാത്രയാക്കി.ഹമദ് ഇന്റർനാഷനൽ എയർപോർട്ടിലെ അമീരി ടെർമിനലിൽനിന്നാണ് ഔദ്യോഗികമായി യാത്രയാക്കിയത്.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഉപ പ്രധാനമന്ത്രി ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഖത്തറിലെ യു.എ.ഇ അംബാസഡർ ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽതാൻ ബിൻ ശഖ്ബൂത്ത് ആൽ നഹ്യാൻ എന്നിവരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ഹാജരായിരുന്നു.

