ഗോളിൽ നിറഞ്ഞാടി ഉസ്ബക്
text_fieldsഅണ്ടർ 23 ഏഷ്യൻ കപ്പിൽ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മലേഷ്യ-വിയറ്റ്നാം മത്സരത്തിൽ നിന്ന്
ദോഹ: ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മത്സരങ്ങളും പൂർത്തിയായപ്പോൾ അടിതെറ്റാതെ വിയറ്റ്നാമും ഉസ്ബകിസ്താനും ക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ് ‘ഡി’യിൽ ശനിയാഴ്ച നടന്ന മത്സരങ്ങളിൽ വിയറ്റ്നാം മലേഷ്യയെയും (2-0), ഉസ്ബകിസ്താൻ 5-0 ത്തിന് കുവൈത്തിനെയും തരിപ്പണമാക്കിയാണ് വിജയം ആവർത്തിച്ചത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ വിയറ്റ്നാം മലേഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി. 39ാം മിനിറ്റിൽ കുവാത് വാൻ കാങും, 60ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹുവാങ് മിൻ കോയുമാണ് വിയറ്റ്നാമിനായി സ്കോർ ചെയ്തത്.
അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം അങ്കത്തിൽ ഉസ്ബകിസ്താൻ അഞ്ച് ഗോളിന് കുവൈത്തിനെ മുക്കി. അലിബെക് ഡവ്റോനോവ്, മുഹമ്മദ് ഖദിർ കമ്രലിയേവ്, കൊസിമത് എർകിനോവ്, ഡിയോർ ഖൽമതോവ്, നോർചേവ് എന്നിവർ അവസാന മിനിറ്റുവരെ നീണ്ട പോരാട്ടത്തിൽ ഗോളുകൾ അടിച്ചുകൂട്ടി. 10 പേരുമായാണ് കുവൈത്ത് കളി അവസാനിപ്പിച്ചത്.

