യൂനിറ്റി ഖത്തര്‍ ഇഫ്താര്‍ മീറ്റ്
text_fieldsയൂനിറ്റി ഖത്തര്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റിൽ പങ്കെടുത്തവർ
ദോഹ: യോജിപ്പിന്റെയും സഹവർത്തിത്വത്തിന്റെയും അപൂര്‍വ മാതൃകയൊരുക്കി യൂനിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി. എം.ഇ.എസ് സ്കൂളിൽ നടന്ന ഇഫ്താർ മീറ്റിൽ യൂനിറ്റി വൈസ് ചെയര്മാന് ഷറഫ് പി. ഹമീദ് അധ്യക്ഷത വഹിച്ചു.
ശൈഖ് സക്കരിയ നൂറി ജർമനി (ഫനാർ) റമദാൻ സന്ദേശം നൽകി. മുഹമ്മദ് ഹബീബുല്ലയുടെ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ. ഖാസിം, അഡ്വ. ഇസ്സുദ്ദീൻ, സക്കരിയ മാണിയൂർ, നൗഷാദ് അതിരുമട, ഇല്യാസ് മട്ടന്നൂർ, സയ്യിദ് മുഹ്സിൻ ബാഫഖി തങ്ങൾ, പി.എസ്.എം. ഹുസൈൻ, ഫാസിൽ ഹമീദ്, സിറാജ് ഇരിട്ടി, ഷുക്കൂർ സലാഹി, കെ.ടി. ഫൈസൽ സലഫി എന്നിവർ സംസാരിച്ചു.
പ്രാർഥനകള്‍ക്ക് കൂടുതല്‍ ഉത്തരം ലഭിക്കുന്ന റമദാന് മാസത്തില്‍ ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച പരിപാടി പ്രശംസനീയമാണെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചീഫ് കോഓഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതവും കോഓഡിനേറ്റര്‍ വി.സി. മശ്ഹൂദ് നന്ദിയും പറഞ്ഞു.

