Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമലംഘനം: വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
text_fieldsbookmark_border
ദോഹ: ഗതാഗത നിയമലംഘനം നടത്തി തെറ്റായ ദിശയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപടി സ്വീകരിച്ചത്. ഇയാളെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. റോഡിൽ തെറ്റായ ദിശയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ദൃശ്യവും പങ്കുവെച്ചു.
Next Story

