അറിയിപ്പുകൾ; വാരാന്ത്യത്തിൽ തണുപ്പും ശക്തമായ കാറ്റും തുടരും
text_fieldsദോഹ: വാരാന്ത്യത്തിൽ രാജ്യത്തുടനീളം തണുപ്പും കാറ്റും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ചിലയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. നേരിയ പൊടിപടലവും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാരാന്ത്യ ദിവസങ്ങളിൽ കുറഞ്ഞ താപനില 12 ഡിഗ്രയും കൂടിയ താപനില 22 ഡിഗ്രയും ആയിരിക്കും.
വെള്ളിയാഴ്ച പകൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥയായിരിക്കും. രാത്രിയാകുന്നതോടെ ചില പ്രദേശങ്ങളിൽ തണുപ്പ് അതിശക്തമാകുമെന്നും കാലാവസ്ഥ വിഭാഗം അറിയിപ്പിൽ വിശദമാക്കി.ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ഇടക്കിടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം വാർത്തക്കുറിപ്പിൽ വിശദമാക്കി.

