നജീബ് മൂടാടിക്ക് സ്വീകരണം നൽകി
text_fieldsഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം നേതൃത്വത്തിൽ നജീബ് മൂടാടിക്ക് നൽകിയ സ്വീകരണത്തിൽ
പങ്കെടുത്തവർ
ദോഹ: സാഹിത്യരചനകൾ സാധാരണ വായനക്കാരോട് സംവദിക്കുന്നതാവണമെന്ന് ഖത്തർ സന്ദർശനത്തിനെത്തിയ എഴുത്തുകാരനും ഗ്രന്ഥകാരനുമായ നജീബ് മൂടാടി അഭിപ്രായപ്പെട്ടു.
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ ലോകത്തും കാലത്തും നിരവധി പുതിയ വിഷയങ്ങൾ ഉയർന്നുവരുന്നുണ്ട്. എഴുത്തുകാരൻ തന്റെ തൂലിക ശക്തമായി ഉപയോഗിക്കേണ്ട സന്ദർഭമാണിത് -അദ്ദേഹം പറഞ്ഞു.
ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ മഹ്മൂദ് മാട്ടൂൽ, ഫൈസൽ അബൂബക്കർ, അഷ്റഫ് മടിയാരി, അൻവർ വടകര, അൻസാർ അരിമ്പ്ര, ഹുസൈൻ വാണിമേൽ, തൻസീം കുറ്റ്യാടി, ഷമ്ന അസ്മി, ഷമീർ പട്ടരുമഠം തുടങ്ങിയവർ സംബന്ധിച്ചു.

