യുവകലാ സാഹിതി ഓണാഘോഷം
text_fieldsയുവകലാസാഹിതി ഈണം ആഘോഷ പരിപാടി സി.വി റപ്പായി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: യുവകലാ സാഹിതി ഖത്തറിന്റെ ‘ഈണം 2024’ ഓണാഘോഷ പരിപാടി ബർവ മദിനത്നയിലെ ഡൈനമിക് സ്പോട്സ് സെന്ററിൽ നടന്നു. നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി റപ്പായി ഉദ്ഘാടനം ചെയ്തു.
യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് അജിത് കുമാർ പിള്ള അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ മുഖ്യാതിഥിയായി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, കെ.ഇ ലാലു, ഷംനാ ലാലു, സെക്രട്ടറി ഷാനവാസ് തവയിൽ, സിറാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സാഹിതി സെക്രട്ടറി ബഷീർ പട്ടാമ്പി സ്വാഗതവും പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ താമരാൽ നന്ദിയും രേഖപ്പെടുത്തി.
പൂക്കളം, മാവേലി, തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം ഉൾപ്പെടെ വിവിധ യൂനിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

