അബഹ ഒ.ഐ.സി.സി വിജയാഘോഷം
text_fieldsഅബഹ ഒ.ഐ.സി.സി സംഘടിപ്പിച്ച ഇന്ത്യാ സഖ്യത്തിെൻറ വിജയാലോഷ പരിപാടിയിൽ പ്രകാശൻ നാദാപുരം സംസാരിക്കുന്നു
അബഹ: ഒ.ഐ.സി.സി അബഹ ടൗൺ കമ്മിറ്റിയുടെ നേതൃത്യത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. അബഹ ടൗണിൽ പായസവിതരണം നടത്തി. ആഘോഷ പരിപാടി ഒ.ഐ.സി.സി ദക്ഷിണമേഖലാ സംഘടനാകാര്യ ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ഒരു വർഗീയ ശക്തിക്കും ഭിന്നിപ്പിക്കാനോ അധികകാലം ഒറ്റക്ക് വാഴാനോ കഴിയില്ല എന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വൽ ഇന്ത്യാസഖ്യം നേടിയ ലോക്സഭ തെരഞ്ഞെടുപ്പ് വിജയം നൽകുന്ന മൂന്നറിയപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മിഷാൽ, സലിം കരൂപ്പടന്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

