Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ഷീർ ഓൺലൈൻ വഴി മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസ പുതുക്കി തുടങ്ങി

text_fields
bookmark_border
സാങ്കേതിക തകരാർ കാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിസ പുതുങ്ങാതിരുന്നത്
അബ്ഷീർ ഓൺലൈൻ വഴി മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസ പുതുക്കി തുടങ്ങി
cancel

ജിദ്ദ: സൗദിയിൽ മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസകൾ അബ്ഷീർ ഓൺലൈൻ വഴി പുതുക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്.

രണ്ട് വർഷങ്ങൾ വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി സന്ദർശക വിസ എടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്ന് മാസങ്ങൾ കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് വിസ പുതുക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. 100 റിയാൽ ഇൻഷുറൻസ് ഫീ അടച്ച് തങ്ങളുടെ അബ്ശിർ അക്കൗണ്ട് വഴിയാണ് വിസ പുതുക്കിയിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങിനെ വിസ പുതുക്കാൻ ശ്രമിക്കുന്നവർക്ക് 'മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസ പുതുക്കാൻ സാധിക്കില്ല' എന്ന മെസേജ് ആണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരം തടസ്സം നേരിട്ടവർ സൗദി പാസ്പോർട്ട് വിഭാഗവുമായി (ജവാസാത്ത്) ബന്ധപ്പെട്ടപ്പോൾ അബ്ശിറിലെ തവാസുൽ വഴി അപേക്ഷ നൽകി ജവാസാത്തിൽ നേരിട്ട് ബന്ധപ്പെട്ട് വിസ പുതുക്കാൻ ശ്രമിക്കണമെന്ന മറുപടിയാണ് ലഭിച്ചിരുന്നത്.

ഇങ്ങിനെ ശ്രമിച്ച ചിലർക്ക് 14 ദിവസം മാത്രം താൽക്കാലികമായി വിസ പുതുക്കി കിട്ടുകയും ചെയ്തിരുന്നു. ശേഷം ചൊവ്വാഴ്ച വൈകീട്ടോട് കൂടിയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസകൾ അബ്ഷീർ ഓൺലൈൻ വഴി പുതുക്കി തുടങ്ങിയത്. മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസയെടുത്ത് രാജ്യത്ത് തങ്ങുന്ന പതിനായിരങ്ങളുടെ ആശങ്കയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Abshir has started renewing multiple re-entry visitor visas online
Next Story