അൽകബീർ ബി.എഫ്.സി ജിദ്ദ ജഴ്സി പ്രകാശനം
text_fieldsബാവാദി ഫ്രണ്ട്സ് ക്ലബ് (ബി.എഫ്.സി) ജിദ്ദയുടെ പുതിയ ടീം ജഴ്സി പ്രകാശന ചടങ്ങ്
ജിദ്ദ: ബാവാദി ഫ്രണ്ട്സ് ക്ലബ് (ബി.എഫ്.സി) ജിദ്ദയുടെ പുതിയ സ്പോൺസർ അൽകബീർ ഗ്രൂപ്പിന്റെ പേരിലുള്ള പുതിയ ടീം ജഴ്സി പ്രകാശനം ചെയ്തു. ജിദ്ദ ഷറഫിയ ഹോട്ടൽ സഫയറിൽ നടന്ന ചടങ്ങിൽ അൽകബീർ പ്രധിനിധി മൻസൂർ ബി.എഫ്.സി ടീം കോച്ച് അബു ഹസീലിന് ജഴ്സി കൈമാറി. ബ്ലൂസ്റ്റാർ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീം ബി.എഫ്.സി ജിദ്ദയുടെ ടീമിനും കോച്ചിനും ഓഫീഷ്യൽസിനുമുള്ള ജഴ്സിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ശിഹാബ് പൊറ്റമ്മൽ അധ്യക്ഷത വഹിച്ചു. ക്ലബ് ഭാരവാഹികളായ ഹസീബ് പൂങ്ങാടൻ, അനീഷ് പിലാകാടൻ, സജ്ജാദ് പൂങ്ങാടൻ നിഷാദ്, റഫീഖ്, അഷ്കർ, ഫസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ജസീം സ്വാഗതവും ട്രഷറർ അനസ് പൂളാഞ്ചേരി നന്ദിയും പറഞ്ഞു.

