അണിയറ കലാസഹിത്യ വേദി സ്വീകരണം
text_fieldsഇസ്ഹാഖ് കാളികാവിനും കുടുംബത്തിനും ജിദ്ദ അണിയറ കലാസഹിത്യ വേദി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ മുൻ പ്രവാസിയായ കാളികാവ് മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡന്റും കാപ്പ എക്സിക്യൂട്ടീവ് അംഗവുമായ ഇസ്ഹാഖ് കാളികാവിനും കുടുംബത്തിനും അണിയറ കലാ സഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജിദ്ദ ഷറഫിയ ഗ്രീൻ വില്ലയിൽ സ്വീകരണം നൽകി. പി.സി.എ റഹ്മാൻ (ഇണ്ണി) ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സുഫൈറാ റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മഹ്മൂദ് വണ്ടൂർ ഇസ്ഹാഖിനെ ഷാളണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി സലീം പാറപ്പുറത്ത് ഉപഹാരം നൽകി ആദരിച്ചു. മനാഫ് നമ്പ്യാർ തൊടിക, ഹഫ്സത്ത് ടീച്ചർ, ഷറഫുദ്ദീൻ കോട്ടക്കൽ, നാഫി കാളികാവ് എന്നിവർ സംസാരിച്ചു. റഫീഖ് നെച്ചിക്കാടൻ സ്വാഗതവും ഹർമ്മിക നാഫി നന്ദിയും പറഞ്ഞു. ഇസ്ഹാഖും കുടുംബവും മറുപടി പ്രസംഗം നടത്തി.

