അർജൻറീനയുടെ വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ ശാര ബലദിയ സൂഖുൽ ഖുറാബ് അർജൻറീന ഫാൻസ് അസോസിയേഷൻ വിജയാഘോഷം സംഘടിപ്പിച്ചപ്പോൾ
ജിദ്ദ: കോപ അമേരിക്ക ഫുട്ബാൾ സ്വപ്ന ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ അർജൻറീനയുടെ വിജയാഘോഷം ജിദ്ദയിൽ സംഘടിപ്പിച്ചു.
ജിദ്ദ ശാര ബലദിയ സൂഖുൽ ഖുറാബ് അർജൻറീന ഫാൻസ് അസോസിയേഷൻ പ്രസിഡൻറ് നിസാമിെൻറ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്.
'വാമോസ് അർജൻറീന' വിളികളോടെ കേക്ക് മുറിച്ചും മധുരം പങ്കിട്ടും ഫാൻസുകാർ വിജയാഘോഷം നടത്തി. അർജൻറീനയുടെ ഈ വിജയം വരാനിരിക്കുന്ന ഖത്തർ വേൾഡ് കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് ആത്മവിശ്വാസം നല്‍കുമെന്ന് ആരാധകനായ റോഷൻ പറഞ്ഞു.

