‘ആശ്രയ’ ഓണാഘോഷം സംഘടിപ്പിച്ചു
text_fields‘ആശ്രയ’ മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ നടന്ന ‘ഓണപ്പുലരി’
ജുബൈൽ: കിഴക്കന്‍ പ്രവിശ്യയിലെ മൂവാറ്റുപുഴക്കാരുടെ കൂട്ടായ്മയായ ‘ആശ്രയ’ മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ ‘ഓണപ്പുലരി’ എന്ന പേരില്‍ വിവിധ കലാപരിപാടികളും മത്സരങ്ങളും കുടുംബസംഗമവും നടന്നു. കരീം കീമോ, അനീഷ്, നിസാര്‍, അസീസ് സുല്‍ഫി എന്നിവർ ഗാനം ആലപിച്ചു. നിഷാജും സൗജന്യയും പരിപാടികള്‍ നിയന്ത്രിച്ചു. രക്ഷാധികാരി മൈതീന്‍ പനക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് മുജീബ് ഖോബാര്‍, അഷ്റഫ് മൂവാറ്റുപുഴ, സക്കീര്‍, അന്‍വര്‍, അനസ് വെള്ളാപ്പള്ളി, ഖലീല്‍, ഷമീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കരീം കീമോ സ്വാഗതവും ഫൈസല്‍ അലി നന്ദിയും പറഞ്ഞു.

