Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴി​ക്കോട്​ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
കോഴി​ക്കോട്​ സ്വദേശി റിയാദിൽ നിര്യാതനായി
cancel
camera_alt

ബഷീർ കുറുമ്പരുകണ്ടി

ബുറൈദ: ബുറൈദയിൽ നിന്ന്​ റിയാദിലെത്തിയ മലയാളി നിര്യാതനായി. കോഴിക്കോട് നന്മണ്ട സ്വദേശി ബഷീർ കുറുമ്പരുകണ്ടി (60) ആണ്​ അസുഖ ബാധിതനായി ചികിത്സയിൽ കഴിയവേ മരിച്ചത്​. ജോലി ആവശ്യാർഥം റിയാദിലെത്തിയ ബഷീർ കുറച്ചുമാസങ്ങളായി രോഗം ബാധിച്ച്​ ചികിത്സയിൽ കഴിയുകയായിരുന്നു. 20 വർഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഫവാസ് കമ്പനിയിലെ ജീവനക്കാരനാണ്.

ഭാര്യ: ഹാജിറ, മക്കൾ: ഷഹീർ, ഷാമിൽ, ജിഹാന. മരുമകൾ: ഫാത്തിമ. മൃതദേഹം റിയാദ് ദറഇയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ബുറൈദയിലെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവസാന്നിധ്യമായിരുന്നു സാമൂഹിക പ്രവർത്തകൻ കൂടിയായ ബഷീർ. ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി അംഗമാണ്. നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story