രക്തദാന ക്യാമ്പ്
text_fieldsബെസ്റ്റ് വേ ഇന്ത്യൻ കൾചറൽ അസോസിയേഷൻ ബിഷ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംബന്ധിച്ചവർ
ബിഷ: സൗദി അറേബ്യയുടെ 92ാം ദേശീയദിനത്തോടനുബന്ധിച്ച് ബെസ്റ്റ് വേ ഇന്ത്യൻ കൾചറൽ അസോസിയേഷൻ ബിഷ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി.
ബിഷ കിങ് അബ്ദുല്ല ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു.
ബിഷയിലെ വിവിധ കലാ, സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. പ്രസിഡന്റ് ഈശോ കുരിയൻ പള്ളിപ്പീടികയിൽ, സെക്രട്ടറി ഷാജി കാഞ്ഞിരപ്പള്ളി, ട്രഷറർ ഷാജി ഭരതന്നൂർ, രക്ഷാധികാരി മുബഷിർ, മജീഷ്, പി.ആർ.ഒ അർഷാദ്, സുബൈർ കാസർകോട്, ലതീഫ് മലപ്പുറം, നാസർ, ഫൈസൽ ബഷീർ, നൗഷാദ് കൊല്ലം എന്നിവർ നേതൃത്വം നൽകി.

