രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കമ്മിറ്റിയും വിമൻസ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം സെൻട്രൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് ട്രഷറർ ആസിഫ് താനൂർ, ജോയൻറ് സെക്രട്ടറി അഭിഷേക് സത്യൻ എന്നിവർ രക്തം നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കാളികളായി. പ്രൊവിൻസ് പ്രസിഡൻറ് നജീബ് എരഞ്ഞിക്കൽ, ചെയർമാൻ ഷമീം കാട്ടാക്കട, വിമൻസ് ഫോറം പ്രസിഡൻറ് അർച്ചന അഭിഷേക്, സെക്രട്ടറി ഹുസ്ന ആസിഫ്, മിഡിൽ ഈസ്റ്റ് റീജ്യൻ വൈസ് പ്രസിഡൻറ് ജയൻ വടക്കേ വീട്ടിൽ, നിർവാഹക സമിതി അംഗങ്ങളായ ദിനേശ്, ഷനൂബ്, ഗണേഷ് പ്രസാദ് എന്നിവർ സംബന്ധിച്ചു.
