തലശ്ശേരി കാരംസ് ലീഗ് സീസണ് ത്രീ: ടീം ഡെബണയര്‍ സ്ട്രൈക്കേഴ്സ് ജേതാക്കള്‍
text_fieldsതലശ്ശേരി കാരംസ് ലീഗ് സീസണ് ത്രീയിലെ ടീം ഡെബണയര്‍ സ്ട്രൈക്കേഴ്സ് ജേതാക്കള്‍
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് (ടി.എം.ഡബ്ല്യൂ.എ) റിയാദ് ഘടകം സംഘടിപ്പിച്ച മൂന്നാമത് തലശ്ശേരി കാരംസ് ലീഗ് ടൂര്‍ണമെന്റില്‍ ഒ.വി. ഹസീബ്, പി.സി. ഹാരിസ് എന്നിവര്‍ ഉൾപ്പെട്ട ടീം ഡെബണയര്‍ സ്ട്രൈക്കേഴ്സ് ജേതാക്കളായി.
ആവേശമേറിയ ഫൈനല്‍ മത്സരത്തില്‍ അബ്ദുല്‍ റാസിഖ് വാരം, റഹിജാസ് എന്നിവര്‍ ഉള്‍പ്പെട്ട ടീം എ.ബി.സി.സിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. ടി.എം.ഡബ്ല്യൂ.എ റിയാദ് സ്പോര്‍ട്സ് വിങ്ങിന്റെ നേതൃത്വത്തില്‍ ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരങ്ങള്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മുഹമ്മദ് പി.പി. ഷഫീഖ് ആദ്യ സ്ട്രൈക്ക് നിര്‍വഹിച്ചു. 16 ടീമുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ സ്പോര്‍ട്സ് വിങ് കണ്‍വീനര്‍ ടി.എം. അന്‍വര്‍ സാദത്ത് നിയന്ത്രിച്ചു. മുഹമ്മദ് സെറൂഖ് കരിയാടന്‍, റഫ്സാദ് വാഴയില്‍, അഫ്താബ് അമ്പിലായില്‍ എന്നിവരുടെ നേതൃത്വത്തില്‍ കാണികള്‍ക്കായി സംഘടിപ്പിച്ച വിവിധ ഫണ്‍ ഗെയിംസ് ആകർഷകമായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

