സഹപ്രവർത്തകർ ധനസഹായം നൽകി
text_fieldsജനകീയ കൂട്ടായ്മ ധനസഹായം കൈമാറുന്നു
റിയാദ്: ആരോഗ്യപരമായ ബുദ്ധിമുട്ടിനാൽ ജോലി നഷ്ടപ്പെടുകയും വിസ കാലാവധി അവസാനിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്ത ഉണ്ണി അങ്ങാടിപ്പുറത്തിന് സഹപ്രവർത്തകർ തുണയായി. പ്രവാസ ലോകത്തെ വലിയ പരീക്ഷണം നേരിടുന്ന അദ്ദേഹത്തെ സഹായിക്കുന്നതിനായി സഹപ്രവർത്തകർ ചേർന്ന് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. ഈ കൂട്ടായ്മയിലൂടെ സ്വരൂപിച്ച 13,542 റിയാൽ അദ്ദേഹത്തിന് കൈമാറി.
മുഹമ്മദ് അലി ഏകരൂർ, അഷറഫ് രാമനാട്ടുകാര, അഷറഫ് ബാലുശ്ശേരി, ജൈസൽ നന്മണ്ട, മജീദ് നരിക്കുനി, നവാസ് ആലപ്പി, ആബിദ് മുസാഹ്മിയ, സന്തോഷ് കൊലഞ്ചേരി, ഉണ്ണി ആലപ്പുഴ, സാജിം തലശ്ശേരി, വീരാൻ കുട്ടി സംബന്ധിച്ചു.

