Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംയുക്ത സായുധ പരിശീലനം: സൗദി കരസേന യു.എ.ഇയിൽ
text_fieldsbookmark_border
സംയുക്ത സായുധ പരിശീലനത്തിന് സൗദി കരസേന യു.എ.ഇയിൽ എത്തിയപ്പോൾ
യാംബു: സംയുക്ത സായുധ പരിശീലനത്തിനായി സൗദി അറേബ്യയുടെ കരസേന യു.എ.ഇയിൽ എത്തി. ഇരു രാജ്യങ്ങളുടെയും കരസേനകളുടെ സംയുക്ത സായുധ പരിശീലനകളരി 'വൺ ടെസ്റ്റിനി-1' എന്ന പേരിൽ മൂന്നാഴ്ച നീണ്ടുനിൽക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രതിരോധ-സൈനിക സഹകരണം ശക്തിപ്പെടുത്താനും സംയുക്ത പരിശീലനത്തിലൂടെ സൈനിക വൈദഗ്ധ്യവും പരിജ്ഞാനവും കൈമാറുകയും ലക്ഷ്യമാണ്. ആധുനിക സാങ്കേതിക സാമഗ്രികളും നൂതന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയുള്ള ഡ്രിൽ പരിശീലന പരിപാടിയുമുണ്ടാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Next Story

