ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി വി.വി പ്രകാശ് അനുസ്മരണം നടത്തി
text_fieldsഒ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വി.വി പ്രകാശ് അനുസ്മരണ യോഗം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മുൻ മലപ്പുറം ജില്ല കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ വി.വി പ്രകാശിനെക്കുറിച്ചുള്ള ഓർമകളുമായി ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി ഒത്തുചേർന്നു. യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് മുഖ്യാതിഥിയായിരുന്നു,.
സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ ബഹസ്സൻ , റസാഖ് പോക്കോട്ടുംപാടം, സുരേഷ് ശങ്കർ, നൗഫൽ പാലക്കാടൻ, ബാലു കുട്ടൻ, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ എറണാകുളം, ഉമ്മർ കോഴിക്കോട്, ജയൻ കൊടുങ്ങല്ലൂർ, നാദിർഷ, ജംഷാദ് തുവ്വുർ, കെ.കെ തോമസ്, ഷൗക്കത്ത് ഷിഫ, സഗീർ വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ മഞ്ചേരി,സമീർ മാളിയേക്കൽ, റഫീഖ്, ഉണ്ണി വാഴയൂർ, ബൈജു, ഇസ്മായിൽ , അൻസാർ വാഴക്കാട് , സലീം വാഴക്കാട്, ബനൂജ് , സുനിൽ, ഷാജു തുവ്വുർ , സൈനുധിൻ വെട്ടത്തൂർ, മുജീബ്, മജീദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. ജില്ലാ വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട് സ്വാഗതവും ട്രഷറർ സാദിഖ് വടപുറം നന്ദിയും പറഞ്ഞു.

