ആവേശത്തേരിലേറി ദമ്മാം ഒ.ഐ.സി.സി കൊട്ടിക്കലാശം
text_fieldsദമ്മാം ഒ.ഐ.സി.സി പാർലമെന്റ് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം
ദമ്മാം: ആവേശത്തേരിലേറി ദമ്മാം ഒ.ഐ.സി.സി പാർലിമെന്റ് തെരഞ്ഞെടുപ്പ് കൊടിക്കലാശം. നാട്ടിലെ ചൂട്പിടിച്ച തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ നിന്നും ആവേശം ഉൾക്കൊണ്ടുകൊണ്ട് ദമ്മാമിലും പ്രവർത്തകർ അക്ഷരാർത്ഥത്തിൽ നാടിനെ അനുസ്മരിക്കുന്ന മൂവർണക്കടൽ തീർത്തു. വോട്ടു ചെയ്യാനോ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നാട്ടിൽ പോവാനോ ആവാതെവന്ന പ്രവർത്തകരാണ് ഒ.ഐ.സി.സി. ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദമ്മാം ബദർ അൽറാബി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക് സഭ തെരഞ്ഞെടുപ് പ്രചാരണ കൊട്ടിക്കലാശത്തിൽ ആവേശത്തോടെ ഒത്തു ചേർന്നത്. ഒ.ഐ.സി.സി ദമ്മാം റീജ്യണൽ പ്രസിഡന്റ് ഇ. കെ സലീം, സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് മെംബർ അഹ്മദ് പുളിക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, ഗ്ലോബൽ കമ്മിറ്റി മെംബർ ഹനീഫ് റാവുത്തർ, നാഷനൽ കമ്മിറ്റി അംഗങ്ങളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, റീജനൽ നേതാക്കളായ ഷംസ് കൊല്ലം, പി കെ അബ്ദുൽ കരീം, വിൽസൻ തടത്തിൽ, നൗഷാദ് തഴവ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, സി.ടി ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറയ്ക്കൽ, അൻവർ വണ്ടൂർ, ലിബി ജയിംസ്, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ് , മനോജ് കെ.പി, അരവിന്ദൻ, ഉസ്മാൻ കുന്നംകുളം, യഹിയ കോയ, ബിനു.പി.ബേബി, ഹുസ്ന ആസിഫ്, അൻഷാദ് ആദം, അബ്ദുൽ റഷീദ് റാവുത്തർ, അസീസ് കുറ്റ്യാടി, റോയ് വർഗ്ഗീസ്, വിവിധ ജില്ലാ എരിയ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. കൊട്ടിക്കലാശത്തിന് മുന്നോടിയായുള്ള പൊതു സമ്മേളനത്തിൽ റീജനൽ പ്രസിഡന്റ് ഇ കെ സലീമിൻറെ അദ്ധ്യക്ഷത വഹിച്ചു. കെ. പി.സി. സി മുൻ എക്സിക്യൂട്ടീവ് മെംബർ അഹ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. റീജ്യണൽ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

