റിയാദ് ഒ.ഐ.സി.സി ഡീൻ കുര്യാക്കോസ് എം.പിക്ക് സ്വീകരണം നൽകി
text_fieldsറിയാദ്: ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിന് റിയാദിൽ സ്വീകരണം നൽകി. ഒ.ഐ.സി.സി ഇടുക്കി ജില്ല കമ്മിറ്റി ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ആമുഖപ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സലീം കളക്കര, റസാഖ് പൂക്കോട്ടുപാടം, അസ്കർ കണ്ണൂർ, രഘുനാഥ് പറശ്ശിനിക്കടവ്, ഷാജി സോണ, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, അമീർ പട്ടണത്ത്, സജീർ പൂന്തുറ, അബ്ദുൽ സലീം അർത്തിയിൽ, സക്കീർ ദാനത്ത്, മാത്യു, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, നാദിർഷാ റഹ്മാൻ, സെബാസ്റ്റ്യൻ തൊടുപുഴ, സെബി തോപ്പൻ, നിഷാദ് ഈസ, ഷാനവാസ് വെംബ്ലി, ജിബി, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, ശരത് സ്വാമിനാഥൻ, ബഷീർ കോട്ടയം, സണ്ണി കൂട്ടിക്കൽ അജീഷ് തുടങ്ങിയവർ സംസാരിച്ചു.
ഡീൻ കുര്യാക്കോസ് എം.പി.യെ ഗ്ലോബൽ, നാഷനൽ, സെൻട്രൽ, ജില്ല ഭാരവാഹികൾ ഷാളണിയിച്ചു. ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഷാജി മഠത്തിലും ജില്ല കമ്മറ്റി ഭാരവാഹികളും നൽകി. ജനറൽ സെക്രട്ടറി നൗഷാദ് പാലമലയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജഹാൻ പാണ്ട നന്ദിയും പറഞ്ഞു.

