സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ പിതാവ് നാട്ടിൽ മരിച്ചു
text_fieldsഷൗക്കത്ത് അലി
ദമ്മാം: സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ പിതാവ് തിരുവനന്തപുരം വക്കം മാങ്കൂട്ടത്തിൽ ഷൗക്കത്ത് അലി (88) നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. രണ്ടു ദിവസമായി വെഞ്ഞാറമ്മൂട് ഗോകുലം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ബുധനാഴ്ച രാവിലെ അടിയന്തിരമായി ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവകാരുണ്യ സാമൂഹിക, രാഷ്ട്രീയ, മത രംഗത്തു വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇദ്ദേഹം പൊതുസമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നു.
വക്കം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറായിരുന്നു. കയർ സഹകരണ സംഘം സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. കർഷക സംഘത്തിലും ഭാരവാഹിയായിരുന്നു. ഭാര്യ: ആബിദ ബീവി, മക്കൾ: നാസ് വക്കം, ബീന താഹ, മനോജ്, ജിജി. ഖബറടക്കം വക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

