ഫ്രറ്റേണിറ്റി ഫോറം കൈപ്പുസ്തകം വിതരണം ചെയ്തു
text_fieldsഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ കോവിഡ് ബോധവത്കരണ കൈപ്പുസ്തകത്തിെൻറ ആദ്യ കോപ്പി ഡോ. സുഹൈൽ ഉമറിന്
നൽകി മുഹമ്മദ് മൗലവി വിതരണോദ്ഘാടനം നിർവഹിക്കുന്നു
അൽഅഹ്സ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ കോവിഡ് മഹാമാരിയെ തുടർന്ന് ലോക് ഡൗണിന് ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണം എന്ന് പ്രതിപാദിക്കുന്ന ബോധവത്കരണ കൈപ്പുസ്തകത്തിെൻറ അൽ-അഹ്സ ഏരിയതല വിതരണോദ്ഘാടനം അൽഅഹ്സയിൽ നടന്നു. അൽതറഫ് ചാരിറ്റി പോളിക്ലിനിക്കിലെ ഡോ. സുഹൈൽ ഉമറിന് ആദ്യ കോപ്പി നൽകി ഫ്രറ്റേണിറ്റി ഫോറം അൽഅഹ്സ ഏരിയ പ്രസിഡൻറ് മുഹമ്മദ് മൗലവി വിതരണോദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി സിദ്ദീഖ് കണ്ണൂർ, ഫൈസൽ കരുനാഗപ്പള്ളി എന്നിവർ സംബന്ധിച്ചു.

