ചിത്രരചനാ മത്സരം: സമ്മാനദാനം
text_fieldsജിദ്ദ: ശറഫിയ്യ ഏരിയ കെ.എം.സി.സി. അല്‍ റയാന് ഇൻറര്‍നാഷനല്‍ പോളിക്ലിനിക്കുമായി സഹകരിച്ച് നടത്തിയ ചിത്രരചനാ മത്സരവിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. മുന്‍ എം.എല്‍.എ. അബ്ദുറഹിമാന് രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ടിസ്റ്റ ജോമോന്, ആമിന റഹീം, റാസി മുഹമ്മദ് അഷറഫ് (സബ്ജൂനോയര്) സൈബസയാന്, നിദാപര്വത്ത്, റീതിഷ, ലിട്ടി തോമസ്(ജൂനിയര്‍) ഹിബ ഹനാന്, അമാന മാലിക്, നാജിയ, രാനിയ ഫാത്തിമ ( സീനിയര്‍) എന്നിവരാണ് വിജയികള്‍. പി.സി.എ.റഹ്മാന് അധ്യക്ഷത വഹിച്ചു.
സൗദി നാഷനല്‍ കെ.എം.സി.സി. പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി,തിരൂർ മണ്ഡലം മുസ്ലീംലീഗ് വൈസ് പ്രസിഡൻറ് ഇബ്രാഹീംഹാജി, ടി.പി.ഷുഹൈബ്, സി.കെ.ഷാക്കിര്‍, നിസാം മമ്പാട്, നസീര്വാവകുഞ്ഞു, എന്നിവര്‍ സംസാരിച്ചു.
അലി കണ്ണൂര്‍, ഇസ്മായിൽ തിരൂരങ്ങാടി, സാദിഖ് കണ്ണമംഗലം, ഹാരിസ് മമ്പാട്, അബു പൂക്കോട്ടൂര്‍, റസാഖ് വാഴക്കാട് എന്നിവര്‍ സംബന്ധിച്ചു. മജീദ് അഞ്ചച്ചവിടി സ്വാഗതവും അസീസ് കോട്ടോപ്പാടം നന്ദിയും പറഞ്ഞു.
