യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ജിഷ ശശികുമാറിനും മകൻ ജിഷ്ണു ശശികുമാറിനും റിയാദിലെ പയ്യന്നൂർ സൗഹൃദ വേദി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് യാത്രയായ റിയാദിലെ പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) എക്സിക്യൂട്ടിവ് അംഗം ശശികുമാറിെൻറ പത്നി ജിഷ ശശികുമാറിനും മകൻ ജിഷ്ണു ശശികുമാറിനും യാത്രയയപ്പ് നൽകി.
വേദി നടത്തുന്ന എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്ത് വിജയിപ്പിക്കുന്ന ഈ കുടുംബത്തിന് പി.എസ്.വിയുടെ ഒാർമഫലകം പ്രിയാ സനൂപ്, നീതു വരുൺ എന്നിവർ ചേർന്ന് കൈമാറി. അബ്ദുൽ മജീദ്, സനൂപ്കുമാർ, കൃഷ്ണൻ വെള്ളച്ചാൽ, മൻസൂർ കാരയിൽ, വരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ശശികുമാർ നന്ദി പറഞ്ഞു.

