പത്താം ക്ലാസ്, പ്ലസ് ടു വിജയികളെ ആദരിച്ചു
text_fieldsഉന്നത വിജയം നേടിയ വിദ്യാർഥിനിക്ക് ജി.സി.സി കെ.എം.സി.സി പള്ളിക്കുന്ന് മേഖല കമ്മിറ്റിയുടെ ഫലകം സി.ടി.പി. ഉണ്ണി മൊയ്തീൻ നൽകുന്നു
ജിദ്ദ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വണ്ടൂർ പഞ്ചായത്തിലെ 13, 14, 15 വാർഡുകളിൽനിന്നും ഉന്നത വിജയം നേടിയ കെ.എം.സി.സി അംഗങ്ങളുടെ മക്കളെ ജി.സി.സി കെ.എം.സി.സി പള്ളിക്കുന്ന് മേഖല കമ്മിറ്റി ആദരിച്ചു. എസ്.കെ. വണ്ടൂർ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡൻറ് സി.ടി.പി. ഉണ്ണി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കപ്പുറം നാടിന്റെ സർവതോന്മുഖമായ എല്ലാ പ്രവർത്തനങ്ങളിലും കെ.എം.സി.സി വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ടി.പി. അബ്ദുറഹീം, കുന്നത്തീരി ഉണ്ണീൻകുട്ടി, എൻ. ജുനൈൻ, എം.കെ. കമറുസമാൻ തുടങ്ങിയവർ സംസാരിച്ചു. നീലാമ്പ്ര ബഷീർ സ്വാഗതവും കെ.ടി. അജീബ് നന്ദിയും പറഞ്ഞു.

