ജിദ്ദ നീറാട് കെ.എം.സി.സി "നീറാട്ടരങ്ങ് 2024' ഈദ് ഫെസ്റ്റ്
text_fields ജിദ്ദ കൊണ്ടോട്ടി നീറാട് കെ.എം.സി.സി 'നീറാട്ടരങ്ങ് 2024' ഈദ് ഫെസ്റ്റ് പരിപാടിയിൽ നിന്ന്
ജിദ്ദ: ജിദ്ദ കൊണ്ടോട്ടി നീറാട് കെ.എം.സി.സി 'നീറാട്ടരങ്ങ് 2024' എന്ന പേരിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അറാസാത്ത് ശാലിഹാത്ത് വില്ലയിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ, ഗാനമേള, കമ്പവലി, പെനാൽറ്റി ഷൂട്ട്, പായസ മത്സരം, ആദരിക്കൽ തുടങ്ങിയവ നടന്നു. നീറാട്ടു നിവാസികളുടെ സൗഹൃദ ഒത്തുകൂടൽ പരിപാടിക്ക് മാറ്റുകൂട്ടി. കുഞ്ഞ കരിമ്പനക്കലിന്റെ അധ്യക്ഷതയിൽ നീറാട് മഹല്ല് സെക്രട്ടറി കോയമോൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സലീം നീറാട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കുടുംബ സുരക്ഷാ പദ്ധതി വിശകലനം ചെയർമാൻ അബ്ദുറഹിമാൻ പാലേക്കോടൻ നിർവഹിച്ചു. സുരക്ഷാ പദ്ധതി റിപ്പോർട്ട് കൺവീനർ ടി.കെ. റബീദ് ബാബു അവതരിപ്പിച്ചു. മുജീബ് നീറാട് (മക്ക) മുഖ്യപ്രഭാഷണം നടത്തി. മുംതാസ് പാലോളി, ഇസ്മായിൽ നീറാട്, റഹ്മത്ത് അലി എരഞ്ഞിക്കൽ, കെ.കെ.ഫൈറൂസ്, നാണി നീറാട്, ജാഫർ വെന്നിയൂർ, അഫ്സൽ നാറാണത്ത് എന്നിവർ ആശംസാ പ്രസംഗം നിർവഹിച്ചു. ജംഷീർ നീറാട്, കബീർ കൊണ്ടോട്ടി, സ്വാലിഹ് മണ്ണാർക്കാട്, ഷറഫു നീറാട് എന്നിവർ ഗാനമാലപിച്ചു. മുഹമ്മദ് ഇജാസ് ഖിറാഅത്ത് നടത്തി. കബീർ പാമ്പോടൻ സ്വാഗതവും യൂസഫ് മൂലയിൽ നന്ദിയും പറഞ്ഞു.

