ഇരുമ്പുചോല ജിദ്ദ മഹല്ല് കമ്മിറ്റി ഈദ് സ്നേഹസംഗമം സംഘടിപ്പിച്ചു
text_fieldsഇരുമ്പുചോല ജിദ്ദ മഹല്ല് കമ്മിറ്റി ഈദ് സ്നേഹസംഗമത്തിൽ നിന്ന്
ജിദ്ദ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മലപ്പുറം അബ്ദുറഹ്മാൻ നഗറിലെ ഇരുമ്പുചോല ജിദ്ദ മഹല്ല് കമ്മിറ്റിയുടെ ഈദ് സ്നേഹ സംഗമവും ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയ ഇംപീരിയല്‍ ഹോട്ടലിൽ പരിപാടിയിൽ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു. 1980ൽ രൂപവത്കൃതമായ മഹല്ല് കമ്മിറ്റി നാല് പതിറ്റാണ്ടായി മത- സാമൂഹിക രംഗത്ത് പ്രവർത്തിച്ചുവരുന്നു. പ്രവാസ ലോകത്ത് ഇരുമ്പുചോല നിവാസികളുടെ പെരുന്നാൾ ദിനത്തിലെ ഒത്തുചേരല്‍ ശ്രദ്ധേയമായി. അന്‍വര്‍ ഹുദവി ഈദ് സന്ദേശവും പരിപാടി ഉദ്ഘാടനവും ചെയ്തു.
ഒ.സി. സൈദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലത്തീഫ്, ആരിഫ് ചെമ്പന്‍, ജെബിൻ കാടേങ്ങൽ, എം.കെ. അബു എന്നിവർ ആശംസകളർപ്പിച്ചു. ഒ.സി. നവാഫ് ദമ്മാം പരിപാടിയിൽ അതിഥിയായിരുന്നു. 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ മജീദ് കാവുങ്ങലിന് ഇരുമ്പുചോല ജിദ്ദ മഹല്ല് കമ്മിറ്റിയുടെ ഉപഹാരം സംഗമത്തിൽ നല്കി. ജനറൽ സെക്രട്ടറി ഇ.കെ. മുജഫർ സ്വാഗതവും ഷിഹാബ് പാറക്കാട്ട് നന്ദിയും പറഞ്ഞു.

