ഈദാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദിലെ ചെമ്മാട് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഈദ് വിരുന്ന്
റിയാദ്: റിയാദിലെ ചെമ്മാട് പ്രവാസി കൂട്ടായ്മ ഈദ് വിരുന്ന് സഘടിപ്പിച്ചു. പെരുന്നാൾ ദിനത്തിൽ ഖസീം ഹൈവേയിലെ മസ്സിനാർ റിസോർട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെമ്മാട് സ്വദേശികളായ നിരവധി കുടുംബാംഗങ്ങൾ ഒത്തുകൂടി. കൂട്ടായ്മയിലെ അംഗങ്ങളായിരുന്ന സഫ്വാെൻറയും ഫൈസൽ പറമ്പെൻറയും ഖബർ സന്ദർശനം നടത്തിയാണ് പരിപാടികൾക്ക് തുടക്കംകുറിച്ചത്. തുടർന്ന് നടന്ന ചടങ്ങ് പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുവേണ്ടി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സമദ് പള്ളിക്കൽ, അസീസ് നീലിമാവുങ്ങൽ, അബു ഹാജി മക്കാനിയത്ത്, യു. മുസ്തഫ, ജാഫർ ചെറ്റാലി, ഷംസു, ശംസുദ്ദീൻ പറമ്പൻ, കെ.കെ. അൻസാർ, കെ.കെ. റസാഖ്, കെ.പി. സലാഹ, ശിഹാബ്, ഷെഫീർ, ഷംസു, മഹ്ഫൂസ് മക്കാനി, ഹാസിഫ് മക്കാനി, ഷഫീഖ്, ഇഖ്ബാൽ, സലാം, നാസർ, ശിഹാബ്, ബാവ എന്നിവർ നേതൃത്വം നൽകി. സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും അതീക് നന്ദിയും പറഞ്ഞു.

