നവോദയ യാംബു തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsനവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബിഹാസ് കരുവാരക്കുണ്ട് സംസാരിക്കുന്നു
യാംബു: പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ രക്ഷാധികാരി അജോ ജോർജ് ഉദ്ഘാടനം ചെയ്തു. നവോദയ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി പ്രസിഡൻറ് വിനയൻ പാലത്തിങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് സ്വാഗതവും ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ യൂനിറ്റുകളിൽനിന്നുള്ള നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

