തീർഥാടകരെ വരവേറ്റ് എറണാകുളം ജില്ല കെ.എം.സി.സി പ്രവർത്തകർ
text_fieldsകൊച്ചിയിൽനിന്നെത്തിയ തീർഥാടകരെ ജിദ്ദ ഹജ്ജ് ടെർമിനലിൽ സ്വീകരിച്ച എറണാകുളം ജില്ല കെ.എം.സി.സി പ്രവർത്തകർ
ജിദ്ദ: കൊച്ചിയിൽനിന്നും ആദ്യ ഹജ്ജ് വിമാനത്തിൽ ജിദ്ദയിലെത്തിയ ഹാജിമാരെ എറണാകുളം ജില്ലയിൽ നിന്നുള്ള കെ.എം.സി.സി പ്രവർത്തകർ ജിദ്ദയിലെ ഹജ്ജ് ടെർമിനലിൽ സ്വീകരിച്ചു. വെള്ളവും ഈത്തപ്പഴവും മധുരവും നൽകി സ്വീകരിച്ച തീർഥാടകർക്ക് വേണ്ട മാർഗ നിർദേശങ്ങൾ വളണ്ടിയർമാർ നൽകി മക്കയിലേക്ക് യാത്രയാക്കി. ജിദ്ദ കെ.എം.സി.സി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ സിറാജ് കണ്ണവം, നൗഫൽ രിഹേലി, ലത്തീഫ് വെള്ളമുണ്ട, അനസ് അരിമ്പശ്ശേരി, ജാബിർ മടിയൂർ, ഹിജാസ് കൊച്ചി, സിയാദ് ചെളിക്കണ്ടത്തിൽ, കൊച്ചു മുഹമ്മദ് അല്ലപ്ര, സിറാജ് ആലുവ, എസ്.ടി.യു നേതാവ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് ഹാജിമാരെ വിമാനത്താവളത്തിൽ വരവേറ്റത്.

