അബ്ദുൽ മജീദ് കാവുങ്ങലിന് യാത്രയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ മജീദ് കാവുങ്ങലിനുള്ള ഇരുമ്പുചോല ജിദ്ദ മഹല്ല് കമ്മിറ്റിയുടെ ഉപഹാരം നൽകുന്നു
ജിദ്ദ: 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ മജീദ് കാവുങ്ങലിന് മലപ്പുറം അബ്ദുറഹ്മാൻ നഗറിലെ ഇരുമ്പുചോല ജിദ്ദ മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദ ഷറഫിയ ഇംബീരിയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയിൽ പ്രസിഡന്റ് മുസ്തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു.
അന്‍വര്‍ ഹുദവി, ഒ.സി നവാഫ് ദമാം, സൈദ്, ലത്തീഫ്, ആരിഫ് ചെമ്പന്‍, ജെബിൻ കാടേങ്ങൽ, അബൂ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ മജീദ് കാവുങ്ങലിനുള്ള ജിദ്ദ മഹല്ല് കമ്മിറ്റിയുടെ ഉപഹാരം ചടങ്ങിൽ നല്കി. ജനറൽ സെക്രട്ടറി ഇ .കെ മുജഫർ സ്വാഗതവും ഷിഹാബ് പാറക്കാട്ട് നന്ദി പറഞ്ഞു.

