നൗഷാദ് കുറുമ്പത്തൊടിക്ക് തനിമ ജീസാൻ ഏരിയ യാത്രയയപ്പ് നൽകി
text_fieldsജീസാനിൽ നിന്ന് ജോലിമാറി അൽ ഖസീമിലേക്ക് പോകുന്ന നൗഷാദ് കുറുമ്പത്തൊടിക്കുള്ള തനിമ ജീസാൻ ഏരിയയുടെ ഉപഹാരം നബ്ഹാൻ കൊളത്തോട്, ഷാഹിൻ പാണ്ടിക്കാട്
എന്നിവർ ചേർന്ന് നൽകിയപ്പോൾ
ജീസാൻ: ജീസാനിൽ നിന്ന് ജോലിമാറി അൽ ഖസീമിലേക്ക് പോകുന്ന നൗഷാദ് കുറുമ്പത്തൊടിക്ക് തനിമ ജീസാൻ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. സാമൂഹ്യ പ്രവർത്തകനും ഗായകനുമായ ഇദ്ദേഹം ജീസാനിൽ മൊബൈലി-എറിക്സൺ കമ്പനിയിൽ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറായി സേവനം അനുഷ്ടിക്കുകയായിരുന്നു. കമ്പനി പുതിയ ഉത്തരവാദിത്തം നൽകി അൽ ഖസീമിലേക്ക് സ്ഥലമാറ്റം നൽകുകയായിരുന്നു. ദീർഘകാലം റിയാദ് എറിക്സനിൽ സേവനം ചെയ്തശേഷമാണ് ഇദ്ദേഹം ജീസാനിലെത്തിയത്. സാമൂഹ്യ സാംസ്കാരിക കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നൗഷാദിന്റെ സ്ഥലമാറ്റം ജിസാനിന് തീരാനഷ്ടമായിരിക്കുമെന്നും വ്യക്തി ബന്ധങ്ങളിലൂടെ അദ്ദേഹം ഉണ്ടാക്കിയെടുത്ത സൗഹൃദവലയം മറ്റുള്ളവർക്കുകൂടി ഏറെ മാതൃകാപരമാണെന്നും യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നൗഷാദ് കുറുമ്പത്തൊടിക്കുള്ള തനിമ ജീസാൻ ഏരിയയുടെ ഉപഹാരം ഏരിയ പ്രസിഡന്റ് നബ്ഹാൻ കൊളത്തോട്, യൂനിറ്റ് പ്രസിഡന്റ് ഷാഹിൻ പാണ്ടിക്കാട് എന്നിവർ ചേർന്ന് സമ്മാനിച്ചു. തനിമ അസീർ സോണൽ സെക്രട്ടറി സുഹൈൽ പറാടൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സഫീർ അലി, സജീർ കൊടിയത്തൂർ, ഷഫീഖ് റഹ്മാൻ ചെറുകുളമ്പ്, നാസർ, മുഹ്സിൻ, റഷീദ്, ഇസ്മായിൽ അരാമെക്സ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

