മുഹ്സിൻ ആറ്റശേരിക്ക് യാത്രയയപ്പ് നൽകി
text_fieldsജോലിസ്ഥലം മാറിപ്പോവുന്ന മുഹ്സിൻ ആറ്റശേരിക്ക് ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം
മെമന്റോ കൈമാറുന്നു
ദമ്മാം: ജോലി ആവശ്യാർഥം ജിസാനിലേക്കുപോകുന്ന പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റും, നാഷനൽ കമ്മിറ്റി അംഗവുമായ മുഹ്സിൻ ആറ്റശേരിക്ക് യാത്രയയപ്പ് നൽകി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ അദ്ധേഹം തന്റേതായ പ്രഭാഷണ ശൈലികൊണ്ട് ശ്രദ്ധേയനാണ്. പ്രവാസി വെൽഫെയറിന്റെ വ്യത്യാസ്തമായ പ്രവർത്തനങ്ങൾ പ്രവിശ്യയിൽകൊണ്ടുവരുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ജീസാനിലും പരിസര പ്രദേശങ്ങളിലും അദ്ദേഹത്തിന്റെ സേവനം പ്രവാസി സമൂഹത്തിന് ലഭ്യമാകട്ടെയെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം അദ്ദേഹത്തിനുള്ള മെമെന്റോ കൈമാറി. സുനില സലീം, സിറാജ് തലശേരി, റഊഫ് ചാവക്കാട്,ഫൈസൽ കുറ്റ്യാടി, സാബിക് കോഴിക്കോട്, നവീൻ, അബ്ദുറഹീം തിരൂർക്കാട് തുടങ്ങിയവർ സംസാരിച്ചു.

