മുതിർന്ന പത്രപ്രവർത്തകൻ പി.എം. മായിൻകുട്ടിക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറം യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്കു മടങ്ങുന്ന പി. എം. മായിൻകുട്ടിക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറം യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ : രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മലയാളം ന്യൂസ് റിപ്പോർട്ടറും മുൻ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റുമായിരുന്ന പി. എം. മായിൻകുട്ടിക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറം യാത്രയയപ്പ് നൽകി. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡന്റ് ഡോ.അബൂബക്കർ സിദ്ദീഖ് ഉപഹാരം നൽകി. ഫോറം ജിദ്ദ കോർഡിനേറ്റർ നുഫൈൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഫോറം ചാരിറ്റി വിഭാഗം ലീഡർ ഹനീഫ പാറക്കല്ലിൽ സ്വാഗതം പറഞ്ഞു.
മീഡിയ വിഭാഗം തലവൻ യൂനുസ് മണ്ണിശ്ശേരി, അത്തീഖ്, യാസർ പരി, കബീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. പി. എം മായിൻകുട്ടി മറുപടി പ്രസംഗം നടത്തി. ഫോറത്തിന്റെ പ്രവർത്തനങ്ങൾ ദീർഘ നാളായി വീക്ഷിക്കുന്നുണ്ടെന്നും സൗദിയിലെ ആരോഗ്യ രംഗത്തും സന്നദ്ധ പ്രവർത്തന രംഗത്തും സംഘടനയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. ഫോറത്തിലെ മുതിർന്ന അംഗം മുഹമ്മദ് റാഫി നന്ദി പറഞ്ഞു.

