യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഷംനാദ് തിരുവനന്തപുരത്തിന് ആർ.എസ്. സി ദമ്മാം സോണിന്റെ ഉപഹാരം ഗ്ലോബൽ എക്സിക്യൂട്ടിവ് മെംബർ അബ്ദുൽ റഊഫ് പാലേരി കൈമാറുന്നു
ദമ്മാം: ഹജ്ജ് കർമത്തിന് പോകുന്ന രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോൺ ഭാരവാഹികളായ സഫ്വാൻ തങ്ങൾ, ആസിഫലി വെട്ടിച്ചിറ എന്നിവർക്കും ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം സോൺ എക്സിക്യൂട്ടിവ് ബോർഡ് അംഗവും ക്രിയേറ്റിവ് ഇൻറർനാഷനൽ സ്കൂൾ ശാസ്ത്ര അധ്യാപകനുമായ ഷംനാദ് തിരുവനന്തപുരത്തിനും യാത്രയയപ്പ് നൽകി. ഷംനാദിനുള്ള ആർ.എസ്.സി ദമ്മാം സോണിന്റെ ഉപഹാരം ഗ്ലോബൽ എക്സിക്യൂട്ടിവ് മെംബർ അബ്ദുൽ റഊഫ് പാലേരി കൈമാറി. ദമ്മാം ഐ.സി.എഫ് ഹാളിൽ നടന്ന ചടങ്ങിൽ സഫ്വാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ജിഷാദ് ജാഫർ സ്വാഗതവും ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.

