ടി.സി. ജാബിറിന് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ടി.സി. ജാബിറിന് റിയാദിലെ പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം മുൻ പ്രസിഡന്റും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ടി.സി. ജാബിറിന് സംഘം ഭാരവാഹികൾ യാത്രയയപ്പ് നൽകി. അക്ബർ വെള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അമീർ പട്ടണത്ത്, സി.എം. നാസർ എന്നിവർ ചേർന്ന് ടി.സി. ജാബിറിന് ഫലകം സമ്മാനിച്ചു. ഇസ്മാഈൽ വാലിൽ, മാനു മുസ്ലിയാരകത്ത്, കുട്ടി കൊടശ്ശേരി, മുനീർ ബാബു, ആസാദ് കക്കുളം എന്നിവർ സംസാരിച്ചു. ഇല്യാസ് പീച്ചമണ്ണിൽ സ്വാഗതവും ഇഫ്ലുറഹ്മാൻ നന്ദിയും പറഞ്ഞു.

