42 വർഷം നീണ്ട പ്രവാസത്തിന് വിരാമം; രഘുനാഥൻ മേശിരിക്ക് യാത്രയയപ്പ്
text_fields42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന രഘുനാഥൻ മേശിരിക്ക് നവയുഗം യാത്രയയപ്പ് നൽകിയപ്പോൾ
അൽ അഹ്സ: നാല് പതിറ്റാണ്ടു പിന്നിട്ട പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അൽ അഹ്സ ഷുഖൈഖ് യൂനിറ്റ് അംഗം രഘുനാഥൻ മേശിരിക്ക് യൂനിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. യൂനിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ കേന്ദ്രകമ്മിറ്റിയംഗം സിയാദ് പള്ളിമുക്കും യൂനിറ്റ് രക്ഷാധികാരി ജീലിൽ കല്ലമ്പലവും ചേർന്ന് രഘുനാഥൻ മേശിരിക്ക് നവയുഗത്തിന്റെ ഉപഹാരം കൈമാറി.
യൂനിറ്റ് സെക്രട്ടറി ബക്കർ മൈനാഗപ്പള്ളി, പ്രസിഡന്റ് സുന്ദരേശൻ, മേഖല നേതാക്കളായ ഷിബു താഹിർ, സുരേഷ് സുധീർ, ജോയി നാവയിക്കുളം എന്നിവർ സംസാരിച്ചു. തിരുവനന്തപുരം കരമന സ്വദേശിയായ തിരുവനന്തപുരം രഘുനാഥൻ മേശിരി 42 വർഷമായി പ്രവാസിയാണ്.

