യൂസുഫ് കാക്കഞ്ചേരിക്ക് റിയാദ് ടാക്കീസിന്റെ സ്നേഹാദരവ്
text_fieldsയൂസുഫ് കാക്കഞ്ചേരി റിയാദ് ടാക്കീസിന്റെ സ്നേഹാദരവ് സമ്മാനിക്കുന്നു
റിയാദ്: സുദീർഘമായ സേവനത്തിൽനിന്ന് പടിയിറങ്ങി പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങിയ റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് ടാക്കീസ് സ്നേഹാദരവ് നൽകി.
റിയാദ് റഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ മലസ് ചെറീസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി ഹരി കായംകുളവും വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്ങലും ചേർന്ന് പൊന്നാട അണിയിച്ചു.
അനസ് വള്ളികുന്നം, നൗഷാദ് ആലുവ, ഷൈജു പച്ച, സലാം പെരുമ്പാവൂർ, സജീർ സമദ്, അൻവർ സാദത്ത്, ഉമറലി അക്ബർ, ഫൈസൽ തമ്പലക്കോടൻ, ഹുസൈൻ, റജീസ്, റിസ്വാൻ, നഫാസ് എന്നിവർ സന്നഹിതരായിരുന്നു.

