നവോദയ യാത്രയയപ്പ് നൽകി
text_fieldsസാനിഷ് പത്തനംതിട്ടക്ക് നവോദയ മക്ക ഏരിയ കമ്മിറ്റിയുടെ ഉപഹാരം നൽകുന്നു
ജിദ്ദ: ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റി അംഗവും കുടുംബവേദി കൺവീനറുമായ സാനിഷ് പത്തനംതിട്ടക്ക് ഏരിയ കമ്മിറ്റിയുടെയും അസീസിയ യൂനിറ്റിന്റെയും നേതൃത്വത്തിൽ യാത്രയപ്പ് നൽകി. ഏരിയ പ്രസിഡന്റ് സജീർ കൊല്ലം അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി നൈസൽ പത്തനംതിട്ടയും അസീസിയ യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഫിറോസ് കോന്നിയും നൽകി. അസീസിയ യൂനിറ്റ് സെക്രട്ടറി ഫിറോസ് കോന്നി സ്വാഗതവും ഹബീസ് പന്മന നന്ദിയും പറഞ്ഞു. ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂർ, കമ്മിറ്റി അംഗങ്ങളായ ഇർഷാദ് ഒറ്റപ്പാലം, നിഷാദ് മേലാറ്റൂർ, മുഹമ്മദ് എമിൽ, സഹദ് കുന്നിക്കോട്, അൻസീർ പത്തനംതിട്ട, വനിതാവേദി കൺവീനർ ആലിയ എമിൽ, ജോയന്റ് കൺവീനർ റൂബി ഷമീർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാൻ അടൂർ, ഷമീം അടൂർ, നജീബ് ഹരിപ്പാട്, റഫ്സൽ മലപ്പുറം, ജെറുസൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

