യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന മഹദി ഹസ്സന് റിയാദ് ന്യൂ സനാഇയ
ഏരിയ കെ.എം.സി.സി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: നീണ്ട 13 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ന്യു സനാഇയ ഏരിയ കെ.എം.സി.സിയുടെ മുൻ ജനറൽ സെക്രട്ടറി മഹദി ഹസ്സന് യാത്രയയപ്പ് നൽകി.
ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ ദുബൈ മാർക്കറ്റ് വീ വൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശംസുദ്ദീൻ ചെമ്മലയും ചെയർമാൻ ബാസിത്ത് നൂരിയും ചേർന്ന് ഉപഹാരം മഹദി ഹസ്സന് സമ്മാനിച്ചു.
ഭാരവാഹികളായ ഷെറിൻ ഷെരീഫ്, ഫസലുദ്ദീൻ മൻഹൽ, ശംസുദ്ദീൻ പൂവാട്ടുപറമ്പ്, സി.എം.സി. ആഷിഖ്, സി.എം.സി. നിസാർ എന്നിവർ സംസാരിച്ചു. ഷിഫ്നാസ് ശാന്തിപുരം മുഖ്യാതിഥിയായിരുന്നു. വയനാട് പ്രളയദുരന്തത്തിൽപെട്ടവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥനയും അനുശോചനവും ചടങ്ങിൽ നടന്നു. ജനറൽ സെക്രട്ടറി സാലിഹ് കൂട്ടിലങ്ങാടി സ്വാഗതവും ട്രഷറർ ഫൈസൽ പുത്തൂർമഠം നന്ദിയും പറഞ്ഞു.

