അജികുമാറിന് കേളി കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി അംഗം അജികുമാറിന് ഹാര യൂനിറ്റിെൻറ ഉപഹാരം കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ ഹാര യൂനിറ്റ് ജോയൻറ് ട്രഷറർ അജികുമാറിന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൊല്ലം പത്തനാപുരം സ്വദേശിയായ അജികുമാർ റിയാദിൽ 23 വർഷമായി സർവയറായി ജോലി ചെയ്യുകയായിരുന്നു. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് ട്രഷറർ സിംനേഷ് ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻറ് അഷ്റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു.
കേന്ദ്ര പ്രസിഡൻറ് സെബിൻ ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. ജോയൻറ് സെക്രട്ടറി സുനിൽ കുമാർ, മലസ് ഏരിയ ജോയൻറ് സെക്രട്ടറി വി.എം. സുജിത്, ഏരിയ ട്രഷറർ യു.സി. നൗഫൽ, ഉലയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ജവാദ്, മലസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ വി.പി. ഉമർ, മുകുന്ദൻ, മലസ് ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം ജി.പി. വിദ്യ എന്നിവർ സംസാരിച്ചു. യൂനിറ്റിെൻറ ഉപഹാരം യൂനിറ്റംഗങ്ങൾ ചേർന്ന് അജികുമാറിന് കൈമാറി. സെക്രട്ടറി അബ്ദുൽ വദൂദ് സ്വാഗതവും അജികുമാർ നന്ദിയും പറഞ്ഞു.

