ഫോക്കസ് യാംബു ചിത്രരചന മത്സരം
text_fieldsഅമൻ മുഈനുദ്ദീൻ, ആൻഡ്രിന ലാൽ, അസ്വ ഫാത്വിമ, അഹ്യാൻ അഹ്മദ് ഷമീം,
ആൻ കാതറിൻ ജോസഫ്, റൈഹാൻ മുഹമ്മദ് ഫൈസി
യാംബു: കോവിഡ് കാലത്ത് കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് യാംബു 'ചാലഞ്ച് ഫോർ ചേഞ്ച്'എന്ന ശീർഷകത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. നാല് മുതൽ ഏഴ് വരെ വയസ്സുള്ള വിദ്യാർഥികൾക്ക് കളറിങ് ഇനത്തിലും എട്ട് മുതൽ 12 വരെ വയസ്സുള്ളവർക്ക് ഡ്രോയിങ് ഇനത്തിലുമായിരുന്നു മത്സരങ്ങൾ. 80ലേറെ കുട്ടികൾ പങ്കെടുത്തു.
ഡ്രോയിങ് മത്സരത്തിൽ അമൻ മുഈനുദ്ദീൻ, ആൻഡ്രിന ലാൽ, അസ്വ ഫാത്വിമ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കളറിങ് മത്സരത്തിൽ- അഹ്യാൻ അഹ്മദ് ഷമീം, ആൻ കാതറിൻ ജോസഫ്, റൈഹാൻ മുഹമ്മദ് ഫൈസി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഫോക്കസ് യാംബു സി.ഇ.ഒ ഉബൈദ് കക്കോവ്, യാസിർ കൊന്നോല, ഷാജഹാൻ മഞ്ചേരി, സമീൽ തിക്കോടി, ഫൈനസ് വെഞ്ഞാറമൂട് എന്നിവർ നേതൃത്വം നൽകി.

