ജുബൈലിൽ ‘ഫൺ ഫെയർ’ മേളക്ക് തുടക്കം
text_fieldsജുബൈൽ പഴയ പാണ്ഡ ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ‘ഫൺ ഫെയർ’ മേളയിൽനിന്ന്
ജുബൈൽ: ശൈത്യകാല ആഘോഷങ്ങളോടനുബന്ധിച്ച് ജുബൈൽ പഴയ പാണ്ഡ ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ടിൽ ‘ഫൺ ഫെയറിന്’ തുടക്കമായി.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ചെറുതും വലുതുമായ ധാരാളം റെയ്ഡുകൾക്ക് പുറമെ വിവിധങ്ങളായ വസ്ത്രശാലകൾ, പാരമ്പര്യ ഭക്ഷ്യവിഭവങ്ങൾ, പലവ്യഞ്ജനങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, അലങ്കാര വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വിപണി വളരെ സജീവമാണ്.
പാണ്ഡക്ക് എതിർവശത്ത് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

