കന്യാസ്ത്രീകളുടെ ജാമ്യം ആശ്വാസകരം -പി.സി.എഫ്
text_fieldsജിദ്ദ: വര്‍ഗീയ ഫാഷിസ്റ്റുകള്‍ കള്ളക്കേസില്‍ കുടുക്കിയ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്നും, ഇത് ജനാധിപത്യ മതേതര വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന്റെ കൂടി ഫലമാണെന്നും പീപ്പിള്‍സ് കൾചറല്‍ ഫോറം (പി.സി.എഫ്) ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംഘ്പരിവാര്‍ വർഗീയ ഫാഷിസ്റ്റുകള്‍ നിരപരാധികളായ കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും, ഒരു പൗരന് രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റവുമായിരുന്നുവെന്നും ഇത് പ്രതിഷേധാർഹമാണെന്നും പി.സി.എഫ് ജിദ്ദ കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

