ഹബീബി ഹബീബി മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
text_fieldsഗൾഫ് മാധ്യമം ‘ഹബീബി ഹബീബി’ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായ സലാഹ് കാരാടൻ, റഫീഖ് നെന്മിനി എന്നിവർക്ക് യഥാക്രമം സാദിഖലി തുവ്വൂർ, സി.എച്ച്. ബഷീർ എന്നിവർ സമ്മാനങ്ങൾ നൽകുന്നു
ജിദ്ദ: 'ഗൾഫ് മാധ്യമം' സൗദി പ്രവാസികൾക്കായി സംഘടിപ്പിച്ച 'ഹബീബി ഹബീബി' ഓൺലൈൻ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഇംപക്സ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു.
തങ്ങളുടെ ഏറ്റവും ഹൃദ്യമായ സുഹൃദ്, സാഹോദര്യബന്ധത്തെക്കുറിച്ചുള്ള അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കാൻ അവസരമൊരുക്കിക്കൊണ്ട് 'അനുഭവം എഴുതൂ, സമ്മാനം നേടൂ' എന്ന പേരിൽ നടന്ന മത്സരത്തിൽ ജിദ്ദയിൽനിന്ന് തിരഞ്ഞെടുത്ത സലാഹ് കാരാടന്‍ ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂരും ഹബീബി ഹബീബി ഓൺലൈൻ തത്സമയ സംഗീതപരിപാടിയിലേക്ക് തങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകൾ ആവശ്യപ്പെട്ടുകൊണ്ട് 'ഇഷ്ടപ്പെട്ട പാട്ട് പ്രിയപ്പെട്ട കൂട്ട്' എന്ന പേരിൽ നടന്ന മത്സരത്തിൽ വിജയിയായ റഫീഖ് നെന്മിനിക്ക് ഗൾഫ് മാധ്യമം-മീഡിയവൺ കോഒാഡിനേഷൻ കമ്മിറ്റി അംഗം സി.എച്ച്. ബഷീറും സമ്മാനവിതരണം നടത്തി.
ഗൾഫ് മാധ്യമം ജിദ്ദ ഓഫിസിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം-മീഡിയവൺ കോഒാഡിനേഷൻ കമ്മിറ്റി കോഒാഡിനേറ്റർ എ. നജ്മുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ. സിറാജ് എന്നിവർ സംബന്ധിച്ചു.

